പെരുമണ്ണ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് ചാപ്റ്ററിന്റെ കീഴിൽ മെമ്പർഷിപ്പ് വിതരണവാരം ആരംഭിച്ചു.
'24 / '27 സംഘടനാ വർഷത്തിലേക്കുള്ള പുതിയ മെമ്പർമാരെ സ്വീകരിക്കുമെന്നും, മുഴുവൻ മെമ്പർമാർക്കും സ്മാർട്ട് കാർഡ് വിതരണം ചെയ്യുമെന്നും പിസിഎഫ് ജിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
'ക്രിയാത്മക പ്രവാസം കർമ്മവീഥിയിലൂടെ' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് പത്ത് വർഷത്തോളമായി പിസിഎഫ് പ്രവാസ ലോകത്ത് പ്രവർത്തിച്ചുവരുന്നു.
മെമ്പർഷിപ്പ് സ്മാട്ട് കാർഡ് വിതരണം എം പി അബ്ദുസമദ് സമദാനി എം പി പി സി എഫ് ജി സി ചെയർമാൻ കരുമ്പിൽ അബൂബക്കർ കോഴിച്ചെനക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ചാരിറ്റി മേഖലയിൽ പ്രവാസികളുടെ ഇടപെടലുകൾ എന്നും എടുത്തു പറയേണ്ട ഒന്നാണെന്നും ഇത്തരം ചാരിറ്റി സംഘടനകൾ എല്ലാ പ്രദേശത്തും അനിവാര്യമാണെന്നും സമദാനി അഭിപ്രായപ്പെട്ടു.
പിസിഎഫിന്റെ സ്നേഹ ശ്പർശം '24 എന്ന ശീർഷകത്തിൽ ഒരാഴ്ച കാലം നീണ്ടുനിൽക്കുന്നതാണ് മെമ്പർഷിപ്പ് കാമ്പയിൻ.
വിവിധ സമയങ്ങളിൽ, ഇടങ്ങളിൽ പ്രഗൽഭരും പ്രശസ്തരും കാമ്പയിനിലെ വിവിധ പരിപാടിയിൽ പങ്കെടുക്കും.
ഉദ്ഘാടനം ചടങ്ങിൽ
പി സി എഫ് നേതാക്കളായ സൈതലവി ചീരങ്ങൻ, ഇസ്മായിൽ പാറയിൽ, സൈഫുദ്ദീൻ ഹാജി ചിറക്കൽ, മുസഹാജി തിരുത്തുമ്മൽ, സൈതലവി ഹാജി ചങ്ങനാശ്ശേരി എന്നിവരും പിസിഎഫ് ജിസി യുടെ ഉപഹാരം മുൻ സാരഥികളായ സൈനുദ്ദീൻ ഹംദാനി പെരുമണ്ണ, എം എ ബക്കർ ഉലൂമി എന്നിവർ സമദാനിക്ക് നൽകി. താനൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എ റസാക്ക് ആശംസകൾ നേർന്നു.