സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു

വേങ്ങര: പാക്കടപ്പുറായ സൗഹൃദ കൂട്ടായ്മ ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്  നടത്തിയ ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ പാക്കടപ്പുറയയിലും  പരിസരപ്രദേശങ്ങളിലും ഉള്ള നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. 

ഐഷ നിഷ്‌വ ഒന്നാം സ്ഥാനവും ഹബീബ രണ്ടാം സ്ഥാനവും അസാ മിഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതായി ക്ലബ്ബ് പ്രസിഡന്റ് നിയാസ് അറിയിച്ചു.

ക്ലബ്ബ് ഭാരവാഹികളും മെമ്പർമാരും ചേർന്ന് വിജയികൾക്കുള്ള  സമ്മാനങ്ങളും മൊമെൻ്റോയും നൽകി ആദരിച്ചു.

സെക്രട്ടറി റിസ്‌വാൻ, വൈസ് പ്രസിഡൻ്റ് ഫാരിസ് പി എ, 
മെമ്പർമാരായ ശബാബ് സി എച്ച്, മുനീർ കെ സി, ഷഫീഖ് പാറയിൽ, നിയാസ് പാക്കട, ഷാഫി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}