വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വയോജനങ്ങൾക്ക് വേണ്ടി ഓണാഘോഷ പരിപാടി വിപുലമായി സംഘടിപ്പിച്ചു. ഹോമിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണ ഗെയിമുകളും സംഘടിപ്പിച്ചു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, വാർഡ് മെമ്പർ റഫീഖ് മൊയ്തീൻ തുടങ്ങിവർ സമ്മാനം വിതരണം ചെയ്തു.
പരിപാടിയിൽ പങ്കെടുത്തവർക്ക് മധുര പായസവും പലഹാരങ്ങളും വിതരണം ചെയ്തു. സായംപ്രഭയിലെ അംഗം കുമാറിന്റെ മഹാബലിയായിലുള്ള വരവും മുതിർന്ന പൗരൻ മാരുടെ ഓണപ്പൂക്കളവും പരിപാടിക്ക് ഏറെ മാറ്റ് കൂട്ടി.