എസ് എം സർവർ ദേശീയ സെമിനാർ സെപ്തംബർ 30 ന് മലപ്പുറത്ത്

മലപ്പുറം: കേരളത്തിൽ ഉർദു വിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശ്സത ഉർദു കവിയായിരുന്ന സയ്യിദ് മുഹമ്മദ് സർവ്വർ അനുസ്മരണവും ദേശീയ സെമിനാറും ഈ മാസം 30 ന് മലപ്പുറത്ത് വെച്ച് നടക്കും.
കേരളത്തിൽ ഉർദു ഭാഷയുടെ പ്രചാരണത്തിനും സംസ്ഥാപനത്തിനും നേതൃത്വം നൽകിയ സാഹിത്യകാരനും ഉർദു അധ്യാപകനുമായിരുന്നു എസ് എം സർവർ.

സെമിനാറിന്റെ വിജയത്തിനുവേണ്ടി മലപ്പുറത്ത് ചേർന്ന സംഘാടക സമിതി യോഗം കെ യു ടി എ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി ശംസുദ്ദീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ടി.എ റഷീദ് പന്തല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം പി സത്താർ അരയങ്കോട് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡണ്ട് ടി  എച്ച് കരീം, ജില്ലാ ഭാരവാഹികളായ സാജിദ് മൊക്കൻ, വി അബ്ദുൽ മജീദ്, പി മുജീബ് റഹ്മാൻ,പി എം മരക്കാർ അലി, നൗഷാദ് റഹ്മാനി, അനീസ് തൂത തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}