ചേറൂർ: വൈ കെ പി കൂട്ടായ്മ സംഘടിപ്പിച്ച ക്രിക്കറ്റ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ബ്രദേഴ്സ് കോട്ടമാടിനെ പരാജയപ്പെടുത്തി ഇല്യാസ് നായകനായ സൗണ്ട് ബോയ്സ് ടീം വിജയികളായി. ഫൈനൽ മത്സരത്തിൽ സൗണ്ട് ബോയ്സിന്റെ വൈസ് ക്യാപ്റ്റൻ അബ്ദുറഹൂഫിന്റെ കരുത്തുറ്റ പ്രകടനമാണ് സൗണ്ട് ബോയ്സിന് വിജയം സമ്മാനിച്ചത്.
മികവുറ്റ 8 ടീമുകൾ പങ്കെടുത്ത വാശിയെറിയ മത്സരം കാണികളിൽ ആവേശം പടർത്തി.
ഗ്രീൻ ലീഫ് മാനേജിങ്ഡയറക്ടറും കേരളവ്യാപാരി വ്യവസായ ഏകോപന സമിതിയൂത് വിംഗ് വേങ്ങര യൂണിറ്റ് വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ സഹൽകോട്ടപ്പറമ്പ്, മലപ്പുറം ജില്ലയിലെ പ്രശസ്ത വ്ലോഗർ അസൈൻ ചെറൂർ, വൈ കെ പി കമ്മിറ്റി മെമ്പർമാരായ ഫൈസൽ പക്കിയൻ സഹീർ കോട്ടപ്പറമ്പ്, റഫീഖ് കരിമ്പൻ, ജലീൽ കെവി, റിയാഫ് ചേറൂർ, റഫീഖ് കെവി തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.