കൊർദോവ എൻ.ജി.ഒ.സബ്സിഡിയോടുകൂടിയുള്ള സൈക്കിൾ വിതരണം തുടങ്ങി

വേങ്ങര: വേങ്ങര കൊർദോവ എൻജിഒ യുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അമ്പത്ശതമാനം സബ്സിഡി യോടെ 500 കുട്ടികൾക്ക് സൈക്കിൾ വിതരണചെയ്യുന്ന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വേങ്ങര നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ നിർവഹിച്ചു. കൊർദോവചെയർമാൻ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു. 

പി.ച്ച്. ഫൈസൽ, പൂക്കയിൽ കരീം, എ.കെ. ശരീഫ്, ടിഅലവിക്കുട്ടി, എ.കെ. അലവി, എം.ഇ മമ്മുതു, ടി. മുസ്താഖ് എന്നിവർ സംസാരിച്ചു. കെ.ഫാത്തിമ നാജിയ സ്വാഗതവും കെഫാരിസ നന്ദിയും പറഞ്ഞു.

ചടങ്ങിന് എം. ശിഹാബുദ്ദീൻ, പി.റിസ് വാൻ., കെ സാദിക്കലി, കെ.ഹർഷ, കെ. ഹരിത, കെ. ജസ്ന ഫെബിൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}