വേങ്ങര:
സായംപ്രഭയിലെ മുതിർന്ന പൗരന്മാർക്ക് മധുര പലഹാരങ്ങളുമായി എത്തിയ വേങ്ങര (ധർമഗിരി) ഐഡിയൽ സ്കൂളിലെ ബണ്ണീസ് ടീമിന്ന് മുതിർന്ന പൗരന്മാർ ഒരുക്കിയത് സർപ്രൈസ് വരവേൽപ്പ്.
ഹോമിൽ എത്തിയ കുട്ടികളെ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമും സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാരും മിഠായി നൽകി സ്വീകരിച്ചു. തുടർന്ന് മാജിക്കും, സംഗീത വിരുന്നും വിവിധ ഗെയിമുകളും ഒരുക്കി. കെ ടി നാസറുട്ടി മാജികിന്ന് നേതൃത്വം നൽകി.
കുഞ്ഞുട്ടി, വേലായുധൻ, അബ്ദുറഹ്മാൻ, മറിയകുട്ടി, അബൂബക്കർ തുടങ്ങിയവർ സംഗീതവിരുന്നിനും നേതൃത്വം നൽകി. അപ്രത്യക്ഷമായ വരവേൽപ്പിൽ കുട്ടികളുടെകൂടെ എത്തിയ അധ്യാപകരായ ഷീബ കെ,നസീറ എ കെ, ഫുഹ്‌മ നസിറിൻ, ആഷിഫ, സൗമ്യ, രഞ്ജിനി മനോജ് തുടങ്ങിവർ പ്രത്യേക നന്ദി അറിയിച്ചു. സായംപ്രഭാ കോഡിനേറ്റർ എ കെ ഇബ്രാഹീം പരിപാടി കോഡിനേറ്റ് ചെയ്തു.