സായം പ്രഭാ പ്രതിനിധികൾ നിവേദനം നൽകി

തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ  പ്രവർത്തിക്കുന്ന സായംപ്രഭാ ഹോമുകളുമായി ബന്ധപ്പെട്ട്  വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനും, മുഖ്യമന്ത്രിയുടെ ഓഫീസിലും, സാമൂഹ്യ നീതി ഡയറക്ടർക്കും, തദ്ദേശ വകുപ്പ്  ജോയിൻ ഡയറക്ടർക്കും  നിവേദനം നൽകി.
സംസ്ഥാനത്തെ എല്ലാ തദ്ദേശ   സ്ഥാപനങ്ങളിലും സായംപ്രഭാ ഹോമുകൾ കൊണ്ടുവരുന്നതിനും, വർഷങ്ങളായി ജോലി ചെയ്യുന്ന  സായംപ്രഭാ ഹോം കെയർ ഗീവർമാരുടെ വേതനം വർധിപ്പിക്കുവാനും, സംസ്ഥാനത്ത് ഉടനീളം സായംപ്രഭയുടെ പ്രവർത്തനങ്ങൾ ഏകീകൃതമാക്കുന്നതിനും നിവേദനത്തിൽ നിർദ്ദേശം നൽകി. സംസ്ഥാനത്തെ വിവിധ  സായംപ്രഭാ ഹോമുകളെ പ്രതിനിധീകരിച്ച്  ഇബ്രാഹീം എ കെ, സനൂജ, സൽമാൻ ഫാരിസ്, രജിത ജി, ശർമിള, സുജ, വാസിൽ, സാജിത തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}