ചേറൂർ: മുതുവിൽകുണ്ടിൽ ശവക്കണ്ടി പറമ്പിൽ സ്ഥാപിക്കുന്ന ടവറിനെതിരെ ജനകീയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പണ്ട് കാലങ്ങളിൽ പൂർവികർ മരണപെട്ടാൽ അടക്കം ചെയ്തിരുന്നതും, രേഖകൾ പ്രകാരം തന്നെ ശവക്കണ്ടിപ്പറമ്പ് എന്ന് പേരുമുള്ള പറമ്പിൽ സാധാരണ രീതിയിൽ കുഴികൾ കുത്തിയാൽ പോലും അസ്ഥികളും തലയോട്ടികളും കാണുമെന്നിരിക്കെ ആ സ്ഥലത്തു ടവർ നിർമിക്കാൻ കുഴി കുഴിച്ചാൽ മുൻപ് അടക്കം ചെയ്ത മൃതദേഹങ്ങൾ എല്ലാം പുറത്തേക്ക് എടുക്കേണ്ടി വരുമെന്ന ആശങ്കയിലുമാണ് നാട്ടുകാരും പ്രദേശവാസികളുമെന്ന് പ്രതിഷേധ കൂട്ടായ്മ കൺവീനർ കരുമ്പിൽ ഇസ്മായിൽ ചെയർമാൻ വിപിൻ ചക്കുവായി, വൈസ് ചെയർമാൻ ഷിജു തണ്ടാശ്ശേരി, ശരത് ലാൽ ഇ പി എന്നിവർ വേങ്ങര ലൈവിനോട് പറഞ്ഞു.
ശവക്കണ്ടി പറമ്പിൽ സ്ഥാപിക്കുന്ന ടവറിനെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു
admin