വേങ്ങര: നവോദയ കാരാത്തോട് റോഡിൽ ഊരകം ഗ്രാമപഞ്ചായത്തിലെ കല്ലേങ്ങൽപടി കൽപ്പാത്തി ഭാഗത്ത് റോഡിൽ രാത്രികാലങ്ങളിൽ ഉള്ള മയക്കുമരുന്നുപയോഗിക്കുന്നവരുടെയു മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം നിർബാധം തുടരുകയാണ് മദ്യപിച്ച ശേഷം കാലിക്കുപ്പികളും, കുപ്പിച്ചില്ലുകളും റോഡിൽ ഇടുന്നതും വയലുകളിലേക്ക് തള്ളിവിടുന്നതും പതിവാണ് കാൽനടയാത്രക്കാർക്കും കർഷകർക്കും വളരെയധികം ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്.
മുൻപ് ഇതു സംബന്ധിച്ച കർഷകരും കർഷക തൊഴിലാളികളും കർഷക സംഘത്തിൻറെ നേതൃത്വത്തിൽ പോലീസിലടക്കം പരാതി നൽകിയിരുന്നെങ്കിലും അതിനെതിരെ ആവശ്യമായ രീതിയിലുള്ള നടപടികളൊന്നും സ്വീകരിച്ചതായി കാണുന്നില്ല ആയതിനാൽ ഈ വിഷയത്തിൽ അതീവ ശ്രദ്ധയോടെ ഇടപെട്ട് രാത്രികാലങ്ങളിലെ മദ്യപശല്യവും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടവും അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഊരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുതൽ വേങ്ങര പോലീസ് സ്റ്റേഷൻ വരെയുള്ള നിരവധി ഓഫീസുകളിൽ 'നാട്ടുകൂട്ടം വേങ്ങര'യുടെ നേതൃത്വത്തിൽ പ്രദീപ് കല്ലട, സിദ്ദീഖ് കാരി, നിസാമുദ്ധീൻ എ പി, അസൈൻ വേരേങ്ങൽ, സുബ്രഹ്മണ്യൻ കെ, യൂസഫലി പുലാക്കൽ തുടങ്ങിയവർ പരാതി നൽകി .