തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽഇഡി ബൾബ് നിർമ്മാണ, റിപ്പയറിങ് ശില്പശാല സംഘടിപ്പിച്ചു. വെളിച്ചം എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാലക്ക് എൽഇഡി മാസ്റ്റർ ട്രെയിനർ പി സാബിർ നേതൃത്വം നൽകി.
സ്കൂളിലെ മുതിർന്ന കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്ത് എൽഇഡി ബൾബുകൾ നിർമ്മിച്ചു.
കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന കേടുവന്ന എൽഇഡി ബൾബുകൾ റിപ്പയർ ചെയ്തു ക്യാമ്പിൽ വച്ച് ഉപയോഗപ്രദമാക്കി മാറ്റി. ഇതോടനുബന്ധിച്ച് നടന്ന ഊർജ്ജ സംരക്ഷണ സംഗമം സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി എം
ഷർമിള അധ്യക്ഷത വഹിച്ചു.
പി മുഹമ്മദ് ഹസ്സൻ,എം അഖിൽ, കെ അമ്പിളി, കെ ജയശ്രീ, എം ഇ ദിലീപ്, ഇ എൻ ശ്രീജ, കെ ജയ പ്രിയ, പി ഷൈജില, എം ഉമ്മുഹബീബ, വി ലാൽകൃഷ്ണ, എ ദീപു എന്നിവർ പ്രസംഗിച്ചു.
കുട്ടികൾ നിർമ്മിച്ച ബൾബുകൾ അംഗനവാടികൾ, ഭിന്നശേഷി കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകി.