വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കായി ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് 'പാസ്സ് വേഡ്' സംഘടിപ്പിച്ചു.
ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ. സൈദലവി സി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഫിറോസ് കെസി, അമീർ ബാബു കെ, ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രം വേങ്ങര കോ-ഓർഡിനേറ്റർ ഖമറു കക്കാട്, നമീർ എം എന്നിവർ പ്രസംഗിച്ചു.
കരിയർ ഗൈഡൻസ് ക്ലാസ്സിന് അൻവർ മുട്ടാഞ്ചേരി നേതൃത്വം
നൽകി. ലീഡർഷിപ്പ് ആൻഡ് ടൈം മാനേജ്മെന്റ് എന്ന വിഷയത്തിൽ ഹിഷാം പി ക്ലാസ്സെടുത്തു.