മലപ്പുറം: ജനങ്ങളുടെ പരാതികൾ പരിഹരിക്കാനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ തിരൂരങ്ങാടി താലൂക്കുതല പരാതി പരിഹാര അദാലത്ത് ചൊവ്വാഴ്ച കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിൽ നടക്കും.
മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ നേതൃത്വം നൽകും.
രാവിലെ 9.30-ന് തുടങ്ങുന്ന അദാലത്തിൽ മുൻകൂർ പരാതി നൽകിയവരെ മന്ത്രിമാർ നേരിൽ കേൾക്കും. പുതിയ പരാതികൾ നൽകാനും സംവിധാനമുണ്ട്.