പറപ്പൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് സെൻററിന്റെ ഡയഗ്നോ ഹബ്ബ് ടീമിന്റെ നേതൃത്വത്തിൽ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന്റെ സഹകരണത്തോടെ മെഗാ ഡയഗ്നോ ക്യാമ്പ് നടത്തി.
പറപ്പൂർ ഐ.യു എച്ച് എസ് എസിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. സി. അയമുതു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി പി അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫിയ കുന്നുമ്മൽ, പഞ്ചായത്ത് മെമ്പർ എ.പി ഷാഹിദ, ടി.ഇ മരക്കാരുട്ടി ഹാജി, സി സലാം ഹാജി, ടി മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിന് ടി മുഹമ്മദ്, സലാം വി, ഫൈസൽ സി കെ, ഹംസ പി, സക്കീറലി ടി, അലവി പി, സുബൈർ കെ പി, ടി.പി. ഹനീഫ, മൊയ്‌ദുട്ടി ഹാജി എ.പി, എം.ഷാഹുൽ ഹമീദ്, സമീറ പാലാണി, ആബിദ പി, സെലീന സി, ഖദീജ വീണാലുക്കൽ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ വെച്ച് ഇരുന്നൂറോളം പേർക്ക് പരിശോധന നടത്തി.