മലപ്പുറം: പട്ടികജാതി വർഗ്ഗക്കാർക്ക് സ്പെഷ്യൽ റിക്രൂട്ടുമെണ്ട് ഏറെ പ്രയോജനപ്പെട്ടിരുന്നതാണ്. അത് എടുത്ത കളഞ്ഞ നടപടിയിൽ അയ്യൻകാളി സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. SC/ST സ്പെഷ്യൽ റിക്രൂട്ട്മെണ്ട് പുന:രാരംഭിക്കണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ബജറ്റ് ഭാവനാ ബജറ്റാണെന്നും പട്ടികജാതി വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ പകുതിയിലേറെ വെട്ടിക്കുറച്ചെന്നും പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചില്ലെന്നും അയ്യൻകാളി സർവ്വീസ് സൊസൈറ്റി മലപ്പുറത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.
അഡ്വ.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ വെള്ളില സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എൻ.കെ. ഉണ്ണികൃഷ്ണൻ, ഇ.കെ. കൃഷ്ണദാസ്, വി.പി.എം.ചന്ദ്രൻ, എൻ.പി. വാസുദേവൻ, പി. സുനിൽകുമാർ, ടി.പി. സുബ്രഹ്മണ്യ ശർമ്മ, വി.പി.രവ രവി, എ പി ഉണ്ണി എന്നിവർ പ്രസംഗിച്ചു.