കിളിനക്കോട് പള്ളിക്കൽ ബസാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസാർ ചാരിറ്റി സെല്ലിന്റെ ഓഫീസ് ഉദ്ഘാടനം കണ്ണമംഗലം പാലിയേറ്റീവ് ചെയർമാൻ ഹസ്സൻ മാസ്റ്റർ നിർവഹിച്ചു.
ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു. മത സാംസ്കാരിക ചാരിറ്റി രംഗത്തുള്ള പ്രമുഖരും പൊതുജനങ്ങളും പങ്കാളികളായി.
മെമ്പർമാരായ ആഷിഖ്, അയ്യൂബ്, സകരിയ്യ, റാഫി, ഹുസൈൻ, മൊയ്തീന്‍കുട്ടി, നിസാര്‍ തുടങ്ങിയവർ നേതൃത്വം നൽകി. മറ്റു അംഗങ്ങളും പങ്കെടുത്തു.