തേഞ്ഞിപ്പലം: സീനിയർ ചേമ്പർ ഇന്റർനാഷണൽ രാമനാട്ടുകര ലീജിയന്റെ 2024-25 വർഷത്തെ രാഷ്ട്ര നിർമ്മാണ അവാർഡ് എളമ്പുലാശ്ശേരി എൽ പി സ്കൂൾ കൈത്താങ്ങ് കോഡിനേറ്റർ പി മുഹമ്മദ് ഹസ്സന് സമ്മാനിച്ചു. ഈ വർഷം സംഘടിപ്പിച്ച മികച്ച പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. സീനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ പ്രസിഡണ്ട് എം ആർ ജയേഷ്യ ബാംഗ്ലൂർ പുരസ്കാരം വിതരണം ചെയ്തു. ഹോട്ടൽ ലേ കാഞ്ചീസ് മാനേജിംഗ് ഡയറക്ടർ ആർ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ വൈസ് പ്രസിഡണ്ട് എം ഹംസ അലി, രാമനാട്ടുകര ലീജിയൻ പ്രസിഡണ്ട് ഷാഹിൻ അജന്ത, കെ മുരളീധരൻ, അശോക് കുമാർ, പ്രശാന്ത് നായർ എന്നിവർ സംസാരിച്ചു. ദ്രോണാചാര്യ അവാർഡ് നേടിയ മുരളീധരനെ ചടങ്ങിൽ വച്ച് ആദരിച്ചു. ഹോട്ടൽ ലേ കാഞ്ചീസിൽ വച്ച് നടന്ന ചടങ്ങിൽ രാമനാട്ടുകര സീനിയർ ചേമ്പർ ഇന്റർനാഷണൽ ലീജിയന്റെ പുതിയ ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ കർമ്മം നടന്നു.
പി മുഹമ്മദ് ഹസ്സന് അവാർഡ് സമ്മാനിച്ചു
admin