വേങ്ങര: രാവിലെ വേങ്ങര കോയപ്പാപ്പ ജാറം അങ്കണത്തിൽ കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു. ഇർഫാനി ഉസ്താദിൻ്റെയും, വേങ്ങര ടൗൺ ജുമാ മസ്ജിദ് ഇമാം ഉസ്താദ് അബ്ദുസമദ് അഹ്സനി(കോട്ടു മല) യുടെയും കാർമ്മികത്വത്തിൽ പ്രസിഡന്റ് എൻ ടി ബാവ ഹാജി കൊടി ഉയർത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കൊളക്കാട്ടിൽ കുഞ്ഞുട്ടി , പി.എ. ബാവ,പാറയിൽ കുഞ്ഞിമോൻ തങ്ങൾ, എം.കെ. റസാക്ക്, സി. റഫീക്ക് (പഞ്ചായത്ത് മെമ്പർ) എ.കെ. നജീബ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
മെയ് 4 ന് അന്നദാനത്തോടെ നേർച്ചക്ക് സമാപനം കുറിക്കും.