ലഹരിക്കെതിരെ ധർമ്മസമര സംഘവുമായി വിസ്ഡം സ്റ്റുഡൻസ്

വേങ്ങര: ലഹരിക്കെതിരെ വിസ്ഡം സ്റ്റുഡൻസ് വേങ്ങര മണ്ഡലം വേങ്ങര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ധർമ്മസമര സംഗമ സമാപന സമ്മേളനം ഭംഗിയായി അവസാനിച്ചു. സമാപനത്തിൽ ഉദ്ഘാടനം വേങ്ങര എസ് ഐ കെ സുരേഷ് നിർവഹിച്ചു. വിസ്ഡം വേങ്ങര മണ്ഡലം സെക്രട്ടറി അബ്ദുല്ലത്തീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ എ കെ നസീർ, ഐയു എം എൽ വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് പി കെ അസ്ലു, എംഎസ്എഫ് വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് എൻ കെ നിഷാദ്, അമിനുള്ള എന്നവർ പ്രസംഗിച്ചു. അബ്ദുറഹൂഫ് അൽ ഹികമി സമാപന സംസാരവും നടത്തി. ഇതിനോടനുബന്ധിച്ച് ലഘുലേഖ വിതരണവും വാഹന പ്രചരണവും സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}