മലപ്പുറം: വളാഞ്ചേരിയിൽ ആൾതാ മസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി അത്തിപ്പറ്റയിലാണ് സംഭവം. അയൽവാസിയായ ഫാത്തിമയാണ് മരിച്ചതെന്ന് കണ്ടെത്തി. വീട്ടുടമ വിദേശത്താണ്. സുരക്ഷാ ജീവനക്കാർ മാത്രമാണ് വീട്ടിലുള്ളത്. ഇന്ന് രാവിലെയാണ് ഫാത്തിമയെ കാണാതാവുന്നത്. പോലീസെത്തി മൃതദേഹം വാട്ടർ ടാങ്കിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആൾതാമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
admin
Tags
Malappuram