മാനന്തവാടി: വയനാട്ടിലെ വള്ളിയൂർ കാവ് ഫയർ സ്റ്റേഷന്റെ സമീപം നടന്ന ബൈക്ക് അപകടത്തിൽ കുണ്ടൂർ സ്വദേശി അജ്സൽ (20) മരണപ്പെട്ടു.
ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടം.
അജ്സലിന്റെ സുഹൃത്ത് കുണ്ടൂർ അത്താണിക്കൽ സ്വദേശി പി.പി ഇസ്മായിൽ (20) പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.
കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു.