കെ എൻ എം അച്ഛനമ്പലം & എടക്കാപറമ്പ് ശാഖകളുടെ സംയുക്ത മുജാഹിദ് ഫാമിലി മീറ്റിന് ഉജ്ജ്വല സമാപനം

വേങ്ങര :"പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ" എന്ന തലക്കെട്ടിൽ കെ എൻ എം സംസ്ഥാനത്തെ എല്ലാ ശാഖ, യൂണിറ്റ്,തലങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കെ എൻ എം അച്ചനമ്പലം & എടക്കാപറമ്പ് സംയുക്ത ശാഖാകമ്മിറ്റികൾ സംഘടിപ്പിച്ച മുജാഹിദ് ഫാമിലിമീറ്റിന് ഉജ്ജ്വല പരിസമാപ്തി. 
അച്ചനമ്പലം DMMH ഹോസ്പിറ്റൽ പരിസരത്ത് വെച്ച്  നടന്നഫാമിലിമീറ്റ് കെ എൻ എം മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുൽഖാദർ അൽ ഖാസിമി അധ്യക്ഷത വഹിച്ചു. കുടുംബ ബന്ധങ്ങളുടെ പവിത്രത എന്ന വിഷയത്തിൽനടന്ന ക്ലാസിൽ ആയിഷ ചെറുമുക്ക്, ഇസ്ലാമിക കുടുംബം ശാന്തിയുടെ ഭവനം എന്ന വിഷയത്തിൽനടന്ന ക്ലാസിൽ പ്രമുഖ പ്രഭാഷകൻ  അലിശാക്കിർ  മുണ്ടേരി, എന്നിവർ ക്ലാസ് എടുത്തു. തുടർന്ന് മഹരിബ് നമസ്കാരാനന്തരം നടന്ന പൊതുസമ്മേളനത്തിൽ സമസ്തക്കാരുടെ കള്ളപ്രചരണങ്ങൾക്ക് നസീറുദ്ദീൻ റഹ്മാനി പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ മറുപടിപ്രസംഗം നടത്തി. ഇ കെ ആലി മൊയ്തീൻ സ്വാഗതവും, അരീക്കൻ കുഞ്ഞുട്ടി നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ഫാമിലി മീറ്റ് രാത്രി 9 മണിയോടെ അവസാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}