മമ്പുറം: വെട്ടം ആയുർവ്വേദ ഡിസ്‌പെൻസറിയുടെ നവീകരണ പ്രവർത്തനങ്ങളുടെയും യോഗ ട്രെയിനിംഗ് ക്ലാസ്സ് ഉദ്ഘാടനവും അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് നിർവ്വഹിച്ചു.
വാർഡ് മെമ്പർ ജുസൈറ മൻസൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ അധ്യക്ഷത വഹിച്ചു.
രണ്ടാം വാർഡ് മെമ്പർ ജാബിർ ചുക്കാൻ, പി. ടി അഹമ്മദ്, ബഷീർ മമ്പുറം ,ഡോക്ടർ പ്രവീണ ആശംസ അറിയിക്കുകയും യോഗ ട്രൈനർ ക്ലാസ്സ് വിശദീകരിക്കുകയും ചെയ്തു. സിദ്ധീഖ് ചാലിൽ പരിപാടിയിൽ നന്ദി അറിയിച്ചു.