തിരൂരങ്ങാടി: ഗാന്ധി ജയന്തി ദിനത്തിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊളപ്പുറം ടൗണിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. കരീം കാബ്രൻ ഉദ്ഘാടനം ചെയ്തു. അലി മുഹമ്മദ് ആസാദ് അനുസ്മരണ പ്രഭാഷണം നടത്തി , പി സി ഹുസൈൻ ഹാജി,മൊയ്ദീൻ കുട്ടി മാട്ടറ ,സുലൈഖ മജീദ്, ഉബൈദ് വെട്ടിയാടൻ, ഷൈലജ പുനത്തിൽ, സക്കീർ ഹാജി, മജീദ് പുളക്കൽ, അബൂബക്കർ കെ കെ, പി കെ ഫിർദൗസ്, നിയാസ് പി സി , രാജൻ വാക്കയിൽ, സുരേഷ് മമ്പുറം, എപി പോലായുദ്ധൻ, അഫ്സൽ ഈന്തു മുള്ളൻ, ചന്ദ്രൻ എ ആർ നഗർ,എന്നിവർ സംസാരിച്ചു.
അബൂബക്കർ പുകയൂർ ,നൗഫൽ കാരാടൻ, സുഹറ പുള്ളിശ്ശേരി, ശ്രീധരൻ, അഷ്റഫ് കെ.ടി, ഷെഫീഖ് കരിയാടൻ, ബാവ എആർ നഗർ, എന്നിവർ നേതൃത്വം നൽകി.