പറപ്പൂർ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. വീണാലുക്കൽ താഴേക്കാട്ട് ഹെറിറ്റേജിൽ നടന്ന ക്യാമ്പ് വാർഡ് മെമ്പർ ടി. ആബിദ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സി അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഷാഹുൽ കൊളക്കാട്ടിൽ, അസൈനാർ എന്നിവർ ക്ലാസ്സെടുത്തു. അൺ എയ്ഡഡ് പ്രിൻസിപ്പാൾ ഇ കെ സുബൈർ, ടി.ടി അഷ്റഫ്, ക്യാമ്പ് കോ ഒഡിനേറ്റർ ജാഫർ പുതുക്കിടി, ക്യാമ്പ് ഡയറക്ടർ ഇ കെ അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു.
പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു
admin