വട്ടപ്പറമ്പ്: ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വട്ടപ്പറമ്പ് സ്‌പോർട്ട് ലൈൻ ക്ലബ്ബ് നടത്തിയ ഏകദിന ഫണ്ട് കളക്ഷൻ ശ്രദ്ധേയമാകുന്നു. സമാഹരിച്ച 13,000 രൂപ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിന് കൈമാറി ക്ലബ്ബ് പ്രവർത്തകർ മാതൃകയായി. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ക്ലബ്ബ് ഫണ്ട് സമാഹരിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നു.
ക്ലബ്ബ് സെക്രട്ടറി റഷീദ് ടി, ബ്ലോക്ക് മെമ്പർ ഇ.കെ സുബൈർ മാസ്റ്റർക്ക് തുക കൈമാറി. ചടങ്ങിൽ മെമ്പർ സഫിയ ടീച്ചർ, സ്പോർട്ട് ലൈൻ, പ്രസിഡൻ്റ് ടി. സാദിഖ് അലി, ട്രഷറർ അബ്ദുള്ള പി, ടീം മാനേജർ അജേഷ് കെ (ഉണ്ണി) എന്നിവർ പങ്കെടുത്തു.
ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ഇ.കെ സൈദുബിൻ, റസ്സൽ ഇ.കെ, അബുബക്കർ എ.കെ, മൊയ്തീൻ കുട്ടി ടി.പി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാന്ത്വന പരിചരണ രംഗത്ത് ക്ലബ്ബ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.