വേങ്ങര പഞ്ചായത്ത് പത്താം വാർഡ് വനിതാ സംഗമം നടത്തി വാർഡ് മെമ്പർ ജംഷീയ ചീരങ്ങൻ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് വൈസ് പ്രസിഡന്റ് ജു സൈറ മൻസൂർ മുഖ്യപ്രഭാഷണം നടത്തി.
സ്ത്രീ ശക്തികരണം എന്ന വിഷയത്തിൽ ഹസീന ബാനു സംസാരിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പൻ മൈമൂന, നുസ്രത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പ്രവർത്തിച്ച വനിതാ ലീഗ് പ്രവർത്തകരായ റംല മൂഴിക്കൽ, ബുഷ്റ കെ, സൽമ കെ പി, ഫസീല വേങ്ങോളി എന്നിവരെ പത്താം വാർഡ് മുസ്ലിംലീഗ് കമ്മറ്റിമെമെന്റോ നൽകി ആദരിച്ചു. സക്കരിയ്യ പി എ, ഫക്കറുദ്ദീൻ കെ കെ, വടേരി കരിം ഹാജി, സൈതലവി മംഗലശ്ശേരിരി, സി കെ ജാബിർ എന്നിവർ പങ്കെടുത്തു.