പരപ്പനങ്ങാടി കടലുണ്ടി റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾ നീണ്ടു പോകുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് നടപടികൾ പൂർത്തിയാക്കാത്തത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
പ്രദേശത്തെ അതിരൂക്ഷമായ പൊടിശല്യത്തിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
കൊടപ്പാളി പ്രദേശത്തെ ജനങ്ങളാണ് പൊടിശല്യം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
റോഡിലെ മെറ്റലുകൾ ഇള കിമാറ്റി വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന കനത്ത പൊടിപടലങ്ങൾ സമീപ ത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് പൊടി മൂലം കാഴ്ച തടസ്സപ്പെടുന്നത് നിത്യേനയെന്നോണം അപകടങ്ങൾക്കും വഴിവെക്കുന്നുണ്ട്.
പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ആം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുറഹിം പൂക്കത്ത്,അസീസ് കടലുണ്ടി,സുബൈർ പി.പി. സാമൂഹ്യ പ്രവർത്തകൻ നസറുദ്ദീൻ തങ്ങൾ, എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പി.ഡബ്ലഡി അസിസ്റ്റൻ്റ് എൻജിയർക്ക് നിവേദനം നൽകി.ടാറിങ് ജോലികൾ എത്രയും വേഗം പൂർത്തിയാക്കി ജനങ്ങളുടെ ദുരിദത്തിന് അറുതി വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.