പറപ്പൂർ: അഭിഭാഷകയായി എൻറോൾ ചെയ്ത പറപ്പൂർ എടയാട്ട് പറമ്പ് നായർ പടിയിലെ എ.എം ആതിരാദാസിനെ മുസ്ലിം ലീഗ് ഓൺ ലൈൻ കൂട്ടായ്മ ചേക്കാലിമാട് യൂത്ത് വോയ്സ് ആദരിച്ചു. വേങ്ങര ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ സുബൈർ മാസ്റ്റ ഉപഹാരം നൽകി. വാർഡ് മെമ്പർ കെ.സി സഫിയ അധ്യക്ഷത വഹിച്ചു. ലീഗ് നേതാക്കളായ ഇ.കെ സെയ്തുബിൻ, ടി.പി മൊയ്തീൻ കുട്ടി, വി.എസ് മുഹമ്മദലി, കൊമ്പൻ അസീസ്, കെ.എം സി സി നേതാക്കളായ എ.കെ അബൂബക്കർ, ഇ.കെ റസ്സൽ, സി.അബു,ആതിരയുടെ രക്ഷിതാക്കളായ ഹരിദാസ്, ബിന്ദു എന്നിവർ സംബന്ധിച്ചു.
അഡ്വ.ആതിരാദാസിന് യൂത്ത് വോയ്സിൻ്റെ ആദരം
admin