ടെസ്റ്റ് പാസായാൽ ഉടൻ ലൈസൻസ് കിട്ടും; പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു

ഡ്രൈവിങ് ടെസ്റ്റ് പാസായാൽ ഇനി സ്പോട്ടിൽ തന്നെ ലൈസൻസ് ലഭിക്കും. പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടർ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്​വെയറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകും. പുതിയ സംവിധാനം ഉടൻ നടപ്പാക്കുന്നതിനായി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.

നിലവില്‍ ലൈസൻസ് അനുവദിക്കുന്നതിൽ താമസമെടുക്കുന്നുണ്ട്. ടെസ്റ്റ് കഴിഞ്ഞതിനു ശേഷം ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്.  എന്നാൽ പുതിയ സംവിധാനം വരുന്നതോടുകൂടി ടെസ്റ്റ് കഴിഞ്ഞ ഉടനെ തന്നെ ഫലം ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. ഇതോടെ ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}