വിദ്യാർഥികളെ അനുമോദിക്കലും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി

വേങ്ങര: കുറുക ഗവൺമെന്റ് സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിക്കലും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പണിയ നൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ, പരിശീലകർ, ജില്ലാ,ഉപജില്ല കലാ-കായിക- ശാസ്ത്രമേളകളിലെ വിജയികൾ, വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ അധ്യാപകർ എന്നിവരെയാണ് പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്. കൂടാതെ 33 വർഷത്തെ സ്തു ത്യർഹമായ സേവനത്തിനുശേഷം ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ സി രാജേഷ് അവർകളെയും, ഹൈസ്കൂൾ ഉർദു അധ്യാപകനായ കുഞ്ഞു മൊയ്തീൻ മാസ്റ്ററെയും  ചടങ്ങിൽ വെച്ച് ആദരിച്ചു.

പിടിഎ പ്രസിഡണ്ട് ജലീൽ പൂക്കുത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അസ്ലു  ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരയ കെ കെ ഹനീഫ, മുഹമ്മദ് സാദിഖ് ഷഹീം എ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

പിടിഎ അംഗങ്ങളായ സിറാജ് ടി വി, റഫീഖ് സിടി മൊയ്തീൻ, സൈനബ കെ ടി, വേലായുധൻ, ജാബിർ ടി വി,  ലൈല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സംസ്ഥാന കലോത്സവ വിജയികൾക്ക് മൊമെന്റേയും സ്കൂൾ അധ്യാപകരുടെ ക്യാഷ് അവാർഡും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. സബ് ജില്ലാ കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് സിയാന ഗോൾഡ് വേങ്ങര സ്പോൺസർ ചെയ്ത പ്രോത്സാഹ സമ്മാനങ്ങളും നൽകി. 

ചടങ്ങിന്റെ ഭാഗമായി നഴ്സറി കുട്ടികളുടേതുൾപ്പെടെയുള്ള കലാപരിപാടികളും സംഘടിപ്പിച്ചു.
സ്ക്കൂൾ സ്റ്റാറ്റാഫ് സെക്രട്ടറി സര്‍ഫുദ്ദീന്‍ മാഷ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}