വേങ്ങര: ഖുർആൻ മുഴുവനായും മനപ്പാഠമാക്കി ശ്രദ്ധേയനാകുകയാണ് മുഹമ്മദ് യാസീൻ പി. വേങ്ങര മനാറുൽ ഹുദാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാഡമി & റെസിഡെൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ തന്റെ ഹിഫ്‌ള് പഠനം വിജയകരമായി പൂർത്തിയാക്കി.
അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് സിദ്ധീഖ് - റംല ഇല്ലിക്കോടൻ ദമ്പതികളുടെ ഇളയ മകനാണ് യാസീൻ. പഠനത്തിലും മികവ് പുലർത്തുന്ന ഇദ്ദേഹം ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ്.
മുഹമ്മദ് യാസീന്റെ ഹിഫ്‌ള് പൂർത്തീകരണവും അനുമോദനവും നാളെ (2026 ഏപ്രിൽ 26, ഞായർ) നടക്കും. രാവിലെ 11:30-ന് മനാറുൽ ഹുദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും.