വേങ്ങര: ചേറ്റിപ്പുറം മാട് ചെറുകുറ്റിപ്പുറം ശാസ്താഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന വാർഷിക മഹോത്സവം ഏപ്രിൽ 27, 28 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ആഘോഷിക്കുന്നു. മേടമാസത്തിലെ ഉത്രം നക്ഷത്രദിവസത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്.
പ്രധാന പൂജകൾ
• ഏപ്രിൽ 27 (തിങ്കൾ): മേൽശാന്തി ജിത്തു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ, ദീപാരാധന, നാമജപം എന്നിവ നടക്കും. വൈകുന്നേരം ഭക്തജനങ്ങൾ സമർപ്പിക്കുന്ന സഹസ്രദീപ സമർപ്പണം ഉണ്ടായിരിക്കും.
• ഏപ്രിൽ 28 (ചൊവ്വ): ക്ഷേത്രം തന്ത്രി കുട്ടല്ലൂർ മനക്കൽ സുദീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഉഷപൂജ, കലശം, ത്രികാലപൂജ, ഭുവനേശ്വരി പൂജ, നിറമാല, ഭഗവത് സേവ, വിവിധയിനം പുഷ്പാഞ്ജലികൾ എന്നിവ നടക്കും.
ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.
• ഷൈജു വേങ്ങരയും സംഘവും അവതരിപ്പിക്കുന്ന മേളം.
• ഭക്തി പ്രഭാഷണം.
• വേങ്ങര ഗാനമേള ട്രൂപ്പ് അവതരിപ്പിക്കുന്ന 'ഭക്തി ഗാനസുധ'.
• വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം നൃത്ത നൃത്യങ്ങളും അരങ്ങേറും.
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി മാതൃസമിതിയുടെ നേതൃത്വത്തിൽ വിപുലമായ അന്നദാന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷക്കമ്മിറ്റി ഭാരവാഹികളായ പി.പി. കൃഷ്ണൻ (കുട്ടിയപ്പു), വിജീഷ് സി., കേലു ടി., സുബ്രഹ്മണ്യൻ എം.പി., വാസു എൻ.പി., സുരേഷ് ടി., പ്രഷിത്, ഉഷ ടി.എം., അഞ്ജു മുരളി, ജീഷിത, ആതിര വിപിൻ എന്നിവരും മാതൃസമിതി ഭാരവാഹികളായ ഉഷ ടി.എം. (കൺവീനർ), ജീഷിത ജിതിൻ (ചെയർമാൻ) എന്നിവരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
പരിപാടികളുടെ വിജയത്തിനായി സജീഷ് കെ., ജിതിൻ, രാജഗോപാൽ, വിഷ്ണു പ്രസാദ് തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു.