തിരൂർ: തിരൂർ വെങ്ങാലൂരിലെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു. ഇന്ന് വെളുപ്പിനാണ് കാർ കത്തി നശിച്ചത്. കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും കത്തിയിട്ടുണ്ട്.
വെങ്ങാലൂർ സ്വദേശിയായ കട്ട ചിറക്കൽ അബുബക്കറിൻ്റെ മാരുതി റിറ്റ്സ് കാറാണ് കത്തി നശിച്ചത്.
ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. തിരൂർ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി.