വേങ്ങര: അൽസലാമ ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാഗം വിപുലീകരണത്തിന്റെ ഭാഗമായി സൗജന്യ ചർമ്മ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പുതുതായി ചാർജെടുത്ത പ്രശസ്ത ചർമ്മരോഗ വിദഗ്ധനും സൗന്ദര്യവർദ്ധക ചികിത്സാ രംഗത്തെ വിദഗ്ധനുമായ (Aesthetic Physician, Skin, Hair & Laser Cosmetologist) ഡോ. മുഹമ്മദ് നദീം പി.കെ. ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിന്റെ ഔദ്യോഗിക നടപടികൾക്കും ഏകോപനത്തിനും ഹോസ്പിറ്റൽ ജനറൽ മാനേജർ അബ്ദുറഹ്മാൻ കുട്ടി, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മീരാൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുനവ്വിർ ടി.കെ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ നഴ്സിംഗ് സൂപ്രണ്ട് ശാന്തി, ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ അജ്നാസ്, പി.ആർ.ഒ കൃഷ്ണ രാജ്, പി.ആർ.ഇ ഷീബ, സിസ്റ്റർ അമൃത എന്നിവരും സന്നിഹിതരായിരുന്നു.
എല്ലാവിധ ചർമ്മരോഗങ്ങൾക്കും മുടി സംബന്ധമായ പ്രശ്നങ്ങൾക്കും അത്യാധുനിക രീതിയിലുള്ള ലേസർ ചികിത്സയും മറ്റ് സൗന്ദര്യവർദ്ധക ചികിത്സകളും ഇനി മുതൽ അൽസലാമ ഹോസ്പിറ്റലിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.