അബുദാബിയിൽ മലയാളി ഡോക്ടർ ഉറക്കത്തിനിടെ മരിച്ചു; വേങ്ങരയുടെ മരുമകൻ ഡോ. മുന്നാസിന് വിട

വേങ്ങര: മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി ഡോക്ടർ മുന്നാസ്(32) അബുദാബിയിൽ ഉറക്കത്തിനിടെ മരിച്ചു. അബുദാബി എൽ എൽ എച്ച് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
 
നേരത്തെ അഹല്യ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ രണ്ടുവർഷമായി എൽ എൽ എച്ച്  ആശുപത്രിയുടെ കീഴിൽ എൻ എം ഡി സി യുടെ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. താമസസ്ഥലത്ത് ഉറക്കത്തിനിടെ യായിരുന്നു മരണം സംഭവിച്ചത്.
 
പിതാവ് മുഹമ്മദലി ജിദ്ദ യിൽ ജോലി ചെയ്യുന്നു. വേങ്ങര സ്വദേശി കൊട്ടേക്കാട്ട് അബ്ദുല്ലത്തീഫ് ഹാജിയുടെ മകൾ മസ്നയാണ് ഭാര്യ. മക്കൾ: ഫാത്തിമ, മഹ്സമറിയം, തനൂന്‍,
 
അബുദാബിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ  അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}