കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം പന്ത്രണ്ടാം വാർഡിലെ സൗഹൃദ ഗ്രാമം അംഗനവാടിയിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സെയ്തു നെടുമ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്ദുൽ റഷീദ് ടി.കെ. സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഉണ്ണി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ, ഐ.സി.ഡി.എസ്. ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കൂടാതെ ഫിനിക്സ് ക്ലബ്ബ് പ്രസിഡണ്ട് സഫുവാൻ ഇ.പി., പുളിശ്ശേരി ബഷീർ, കാപ്പൻ മൊയ്തീൻകുട്ടി, അസ്കർ കാപ്പൻ, സന്തോഷ്, കലാം കാപ്പൻ, താജുദ്ധീൻ മാഷ്, കാപ്പൻ ഉവൈസ് തുടങ്ങിയവരും മറ്റ് നാട്ടുകാരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. പരിപാടിക്ക് അംഗനവാടി ടീച്ചർ സീന നന്ദി രേഖപ്പെടുത്തി.