വേങ്ങര: 2026-27 അധ്യയന വർഷത്തെ വേങ്ങര ബ്ലോക്ക് തല പ്രവേശനോത്സവം നാളെ രാവിലെ 11-ന് ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂളിൽ നടക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മൻസൂർ കോയ തങ്ങൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ ഇ.കെ അധ്യക്ഷത വഹിക്കും. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറമ്പത്ത് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.
നഴ്സറി, ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള പാഠപുസ്തക വിതരണം യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംലത്ത് കവറൊടി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാസർ പറപ്പൂർ എന്നിവർ നിർവഹിക്കും. പഠന കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിദ എ.പി നിർവഹിക്കും.
വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷെർമിലി ടി അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം രജ്ന റഹൂഫ് ഡോക്യുമെന്റേഷൻ റിപ്പോർട്ട് പ്രകാശനം ചെയ്യും.
ബി.പി.സി അബൂബക്കർ ടി.പി സ്വാഗതവും ഹെഡ്മാസ്റ്റർ അലക്സ് തോമസ് നന്ദിയും പറയും. പി.ടി.എ പ്രസിഡണ്ട് അഷ്റഫ് കപ്പൂർ, എം.ടി.എ പ്രസിഡണ്ട് ബാനുഷ സി എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.