വേങ്ങര: സ്കൂൾ നാളെ തുറക്കും വെള്ളക്കെട്ട് ദുരന്ത കാരണമായേക്കുമോ എന്നാശങ്കയിൽ നാട്ടുകാർ. ഒരുമഴ പെയ്താൽ പോലും ദിവസങ്ങളോളം വെള്ളം കെട്ടി നിൽകുന്ന അവസ്ഥയാണ് ഇവിടെ വിദ്യാർത്ഥികൾക്ക് ദുരിതവും രക്ഷിതാക്കൾക്ക് ഭീതിയുമുയർത്തുന്നത്. ആയിരത്തി ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്ന വലിയോറ ഈസ്റ്റ് എഎം യു പി സ്കൂളിന്റെ പ്രവേശ ന കവാടത്തിനടുത്തായി 50 മീറ്ററോളം നീളത്തിലാണ് ഒരു മഴ പെയ്താൽ പോലും ദിവസങ്ങളോളം നീളുന്ന വെള്ളക്കെട്ടനുഭവപ്പെടുന്നത്. മഴക്കാലമാകുന്നതോടെ റോഡ് മുഴുവനായും നടക്കാൻ പോലുമാകാതെ വെള്ളം മുടും, വെള്ളക്കെട്ട് കണക്കാ തെ കുതിച്ചു വരുന്ന വാഹനങ്ങൾ കാൽ നടയാത്രക്കാരെ കുളിപ്പിച്ചാണ് കടന്നുപോകുക, വെള്ളം പേടിച്ച് നടക്കുന്ന കുട്ടികൾ വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽ പെടാതിരുന്നാൽ വലിയ ദുരന്തങ്ങൾ നടന്നേക്കുമോ എന്നാശങ്കയും നാട്ടുകാർക്കുണ്ട് അടിയന്തിരമായി ഈ വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാവശ്യം വ്യാപകമാവുകയാണ്. ഒരത്യാഹിതം വരെ ഈ വിഷയം നീട്ടി കൊണ്ട് പോകാതിരിക്കാൻ ജാഗ്രത വേണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
സ്കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം; വലിയോറ എഎം യു പി സ്കൂളിലേക്കുള്ള വഴിയിലെ വെള്ളക്കെട്ട് ഭീഷണിയാകുന്നു
admin