വേങ്ങര: വേങ്ങര ചേറൂരിൽ ക്വാറിയിലുണ്ടായ അപകടത്തിൽ അസം സ്വദേശിയായ തൊഴിലാളി മരിച്ചു. അസം സ്വദേശി ജോഹിറുൽ ഇസ്ലാം ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.