സംസ്ഥാനത്ത് കാലവർഷം അഞ്ച് ദിവസത്തിനുള്ളിൽ; ഇത്തവണ മഴ കുറയാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസത്തിനുള്ളില്‍ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം.  അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. 

അതേസമയം കേരളമടക്കം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മണ്‍സൂണ്‍ മഴ ശരാശരിയിലും കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നത്. ശരാശരിയിലും 10 ശതമാനം മഴ കുറയുമെന്നാണ് സൂചന. 

കാലവര്‍ഷം കഴിഞ്ഞ 26ന് കേരളത്തില്‍ എത്തുമെന്നായിരുന്നു ആദ്യപ്രവചനം.  ജൂണ്‍ ഒന്നിനാണ് സാധാരണ മഴ കേരളത്തില്‍ എത്താറുള്ളത്. എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് ഈ സീസണില്‍ മഴ കുറയുകയെന്ന് ഐ.എം.ഡി അറിയിച്ചു. സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തില്‍ ചൂട് പിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. 2023 ലാണ് ഇതിന് മുന്‍പ് എല്‍നിനോ മണ്‍സൂണിനെ ബാധിച്ചത്.

അതേസമയം, ജൂണില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴയും ഉയര്‍ന്ന താപനിലയും രാജ്യത്തെ പല പ്രദേശങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുമെന്നും പ്രവചനമുണ്ട്. 

മഴ കുറയുന്ന സാഹചര്യമുണ്ടായാല്‍ അത് കാര്‍ഷിക മേഖലയേയും ജലസംഭരണികളെയും ഭൂഗര്‍ഭജല സാന്നിധ്യത്തെയും ജലവൈദ്യുത സാധ്യതയെയും പ്രതികൂലമായി ബാധിച്ചേക്കാം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}