വേങ്ങര: വേങ്ങര സബ് ട്രഷറി നിലവിലുള്ള സ്ഥലത്ത് നിന്നും വേങ്ങരയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് മണ്ഡലം ഭാരവാഹികൾ മന്ത്രി കെ.എം. ഷാജിയുമായി കൂടിക്കാഴ്ച നടത്തി.
ട്രഷറി മാറ്റവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളും തടസ്സങ്ങളും സംഘടനാ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കാമെന്നും, ട്രഷറി മാറ്റം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.
കേരള സർവീസ് പെൻഷനേഴ്സ് ലീഗ് മണ്ഡലം ഭാരവാഹികളായ ഹമീദലി യു., എൻ. മുഹമ്മദ് കുട്ടി ഹാജി, പി. അബ്ദുൽ മജീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.