ലോകകപ്പിനെ വരവേറ്റ് ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂളിൽ 'കിക്കോഫ് 2026'

ഇരിങ്ങല്ലൂർ: ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ലോകകപ്പ് ഫുട്ബോളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.എം.എൽ.പി. സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റിൽ 'കിക്കോഫ് 2026' എന്ന പേരിൽ കായിക മാമാങ്കം സംഘടിപ്പിച്ചു. ലോകകപ്പിന്റെ വരവറിയിച്ച് വിപുലമായ വിളംബര ജാഥയും ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും പരിപാടിയുടെ ഭാഗമായി നടന്നു.
​വിവിധ ലോകകപ്പ് ടീമുകളുടെ ജേഴ്സിയണിഞ്ഞും പ്ലക്കാർഡുകളേന്തിയും വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും വിളംബര ജാഥയിൽ അണിനിരന്നു. 'കിക്കോഫ് 2026' എന്ന് ആലേഖനം ചെയ്ത ബാനറിന് പിന്നിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ജാഥ പ്രദേശത്ത് വലിയ ഫുട്ബോൾ ആവേശം വിതറി.


​"കുട്ടികളിൽ കായികബോധവും ഒത്തൊരുമയും വളർത്തുന്നതിനൊപ്പം ലോകകപ്പിന്റെ വലിയൊരു സന്ദേശം കൂടി കൈമാറാനാണ് സ്കൂൾ അധികൃതർ ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്."

​വിളംബര ജാഥയ്ക്ക് ശേഷം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഏറെ ആവേശകരമായിരുന്നു.
പി ടി എ പ്രസിഡന്റ് അഷ്‌റഫ്‌ കപ്പൂർ 'കിക്കോഫ് 2026' ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ അലക്സ് തോമസ്,എസ് ആർ ജി കൺവീനർ നാദിർഷ എ കെ, അധ്യാപകരായ ആനന്ദൻ കെ കെ,മൊയ്തീ എ കെ,ഹസീന പി വി കെ,ആഷിഫ് പി സി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}