വേങ്ങര:
വിവിധ തൊഴിൽ മേഖലകളിൽ അമിതമായ വേതനം ഈടാക്കുന്നതിലൂടെ പൊതുജനങ്ങൾ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന സാഹചര്യം വർധിച്ചുവരുന്നതായി ലെൻസ്ഫെഡ് അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നതിനായി ലെൻസ്ഫെഡിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് വേങ്ങര ഏരിയയിൽ നടന്ന ലെൻസ്ഫെഡ് ജില്ലാ ലീഡേഴ്‌സ് കാരവൻ എന്ന പരിപാടിയിൽ തീരുമാനിച്ചു. ലെൻസ്ഫെഡ് ജില്ലാ പ്രസിഡൻ്റ് മോഹനൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സംസ്ഥാന സമിതി അംഗം ഇഖ്‌ബാൽ ഉൽഘാടനം ചെയ്തു.
തൊഴിൽ മേഖലയിലെ അനിയന്ത്രിതമായ വേതന ഈടാക്കൽ അവസാനിപ്പിക്കാനും പൊതുജനങ്ങൾക്ക് നീതിയുക്തമായ സേവനം ഉറപ്പാക്കാനും കമ്മിറ്റി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊതുജന താൽപര്യം സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണം ഉറപ്പുവരുത്തുമെന്നും ലെൻസ്ഫെഡ് വ്യക്തമാക്കി.
ജില്ലാസെക്രട്ടറി ഹാരിസ്, ട്രഷറർ റിയാസലി പി.കെ, ജില്ലാ ഭാരവാഹികളയ നൗഷാദ്, ഹൈദർ,ലത്തീഫ് സംസ്ഥാന സമിതി അംഗങ്ങളായ നാസർ, ഷിഹാബ്, വി.കെ.എ റസാഖ്,ജാഫർ, നൗഫൽ എ . യു ഏരിയ ഭാരവാഹികളായ ഇസ്മായിൽ കെ.സി, സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി.കെ , സക്കീറലി എ, ഷംസുദീൻ ഇ വി , അസ്‌ലം, മുഹ്‌സിൻ എന്നിവർ പ്രസംഗിച്ചു.