ലോക സംഗീത ദിനം ആഘോഷമാക്കി കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്സ്.എസ്സ്; സംഗീതസാന്ദ്രമായി വിദ്യാലയം

വേങ്ങര: സംഗീതത്തിന്റെ മാധുര്യം നുകർന്ന് കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്സ്.എസ്സിലെ വിദ്യാർത്ഥികളും അധ്യാപകരും ലോക സംഗീത ദിനം വിപുലമായി ആഘോഷിച്ചു. സ്കൂൾ ആർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീതസദസ്സിൽ നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വൈവിധ്യമാർന്ന ഗാനങ്ങൾ ആലപിച്ചുകൊണ്ട് വിദ്യാർത്ഥികൾ സംഗീത ദിനത്തെ അവിസ്മരണീയമാക്കി.

സ്കൂൾ പ്രധാനാധ്യാപിക എസ്. ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് മനുഷ്യമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവർ സംസാരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ പി.എസ്. സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.

സംഗീതസദസ്സിന് മാറ്റുകൂട്ടിക്കൊണ്ട് സ്റ്റാഫ് സെക്രട്ടറി എ.കെ. മഞ്ജുശ്രീ, ഷൈജു കാക്കഞ്ചേരി, ജി. ഗ്ലോറി, എം. ജയമേരി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന സംഗീത വിരുന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}