കാച്ചടി: എൽ.എസ്.എസ്. പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കാച്ചടി പി.എം.എസ്.എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആദരവ്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് തിരൂരങ്ങാടി മണ്ഡലം എം.എൽ.എ. പി.എം.എ. സമീർ ഉദ്ഘാടനം ചെയ്തു. ചരിത്രവിജയം നേടിയ 14 എൽ.എസ്.എസ്. ജേതാക്കളെ എം.എൽ.എ. പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാലയത്തിൽ വരുംദിവസങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം യാഥാർത്ഥ്യമാക്കുമെന്ന സന്തോഷവാർത്തയും എം.എൽ.എ. ചടങ്ങിൽ പങ്കുവെച്ചു. സിറാജ് മുണ്ടതോടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പി.ടി. രാജേഷ് സ്വാഗതം ആശംസിച്ചു.
വിദ്യാലയ മാനേജർ കെ.പി. മുഹമ്മദ് കുട്ടി, പി.ടി.എ. പ്രസിഡന്റ് സിറാജ് എം., നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിഫ ഫത്തഹ്, താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജശ്രീ പി. എന്നിവർ മുഖ്യാതിഥികളായി. മുസ്തഫ മാസ്റ്റർ യു.കെ., കെ. കദിയുമ്മ ടീച്ചർ, ഉസ്മാൻ കാച്ചടി, അഡ്വ. നിയാസ് സി.വി., അൻവർ കെ.പി., ഷംസുദ്ദീൻ മച്ചിങ്ങൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.