തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾ കൈപ്പറ്റുന്നവർക്കുള്ള വാർഷിക മസ്റ്ററിംഗ് നാളെ (ജൂലൈ 17) മുതൽ ആരംഭിക്കും. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
ഗുണഭോക്താക്കൾ നേരിട്ട് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കണം. ഇതിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള അംഗീകൃത സർവീസ് ചാർജ് ഗുണഭോക്താക്കൾ തന്നെ നേരിട്ട് അക്ഷയ കേന്ദ്രത്തിൽ നൽകേണ്ടതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബർ 30-നകം തന്നെ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കണമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.