കാച്ചടി കരിമ്പിൽ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം
കാച്ചടി കരിമ്പിൽ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി ഉൾപ്പെടെഅഞ്ചു പേർക്ക് കടിയേറ്റു. ഇതിൽ കൂടുതൽ പരിക്ക് പറ്റിയ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയും ഒരാൾക്ക് കടിയേൽക്കുകയും അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.