ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ എം ഡി എം എ ശേഖരം പെരിന്തൽമണ്ണ പോലീസും ജില്ല ഡാൻസാഫ് സംഘവും ചേർന്ന്
പിടികൂടി. ബാംഗ്ലൂരിൽ നിന്നും ജില്ലയിലേക്ക് വൻതോതിൽ എം ഡി എം എ എത്തിച്ചു വിൽപ്പ നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ വേങ്ങര കണ്ണാട്ടിപ്പടി നൊട്ടപ്പുറം മണ്ണിൽ വീട്ടിൽ അനിൽ എന്ന ഫൂലൻ മണി (46) യെയാണ് 450 ഗ്രാം എൻ ഡി എം എ യുമായി പോലീസ് പിടികൂടിയത്.
ഇയാൾ ലഹരിക്കടത്ത്, കവർച്ച,മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ആളാണ്. അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന് താഴെ സ്വിഫ്റ്റ് കാറിൽ നടത്തിയ പരിശോധനയിലാണ് കാറിന്റെ സ്റ്റീരിയോ സംവിധാനത്തിനകത്ത് ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തിയത്.
പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച അനിലിനെ ബലംപ്രയോഗിച്ച് പോലീസ്തടഞ്ഞു
വയ്ക്കുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും ജില്ലയിലേക്ക് എം ഡി എം എ കടത്തി വിൽപ്പന നടത്തുന്ന മുഖ്യ കണ്ണിയാണ് അനിൽ എന്ന മണി. ഇയാളുടെ പേരിൽ ലഹരിക്കടത്ത് കേസുകളും, അടിപിടി കേസുകളും, കവർച്ച, മോഷണ കേസുകളും നിലവിലുണ്ട്. പിടികൂടുന്ന പോലീസ് ,എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം വ്യാജ പരാതികൾ കൊടുക്കുന്ന അനിൽ കാപ്പ നിയമപ്രകാരം ജയിൽശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്.