മലപ്പുറം: പറപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ പാറയിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച (തൂപ്പിലിക്കാട്ട് മൂസാസാഹിബ് മെമ്മോറിയൽ) ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ബാങ്കിന്റെ പുതിയ (ടി.ടി. ബീരാവുണ്ണി ഹാജി മെമ്മോറിയൽ) കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് നിർവ്വഹിക്കും. ആർ.ടി.ജി.എസ് (RTGS), എൻ.ഇ.എഫ്.ടി (NEFT), കോർ ബാങ്കിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സോഫ്റ്റ്‌വെയറിന്റെ ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വി. മുഹമ്മദാലി നിർവ്വഹിക്കും.
ചടങ്ങിൽ വെച്ച് ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള ഉപകാരസമർപ്പണം സഹകരണ രജിസ്ട്രാർ റെനി എബ്രഹാം നിർവ്വഹിക്കും. സഹകരണ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.